ഇടുക്കി: ഇത്തവണ മകരജ്യോതി ദർശിക്കാൻ പുല്ലുമേട്ടിൽ മാത്രമെത്തിയത് 7,245 ഭക്തർ. മകരജ്യോതി ദർശിച്ച് ഭക്തർ മലയിറങ്ങി. ഇന്ന് വൈകുന്നേരം 6.45-ഓടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമായത്.
പുല്ലുമേട്ടിലെത്തിയ 825 ഭക്തർ മകരജ്യോതിക്ക് മുൻപ് സന്നിധാനത്തേക്ക് മടങ്ങി. സത്രം വഴി 3,360 പേരാണ് മകരജ്യോതി ദർശനത്തിനെത്തിയത്. കോഴിക്കാനം വഴി 1,885 പേരും പാണ്ടിത്താവളം വഴി 2,000 പേരുമെത്തി. പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേടിൽ 1100 പേരും മകരജ്യോതി കാണാനെത്തി.
മകരജ്യോതി ദർശനത്തിന് ശേഷം ഭക്തർ പമ്പയിലേക്കെത്തി തുടങ്ങുന്നതോടെ കൂടുതൽ ബസുകൾ പമ്പയിൽ നിന്നും വിവിധയിടങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഹിൽടോപ്പിൽ ഉൾപ്പടെ മകരജ്യോതി ദർശനത്തിനായി കാത്തുനിന്നവരാണ് പമ്പയിൽ നിന്ന് ആദ്യം മടങ്ങി തുടങ്ങിയത്.