തിരുവാഭരണ വിഭൂഷിതനായി ശബരീശൻ, മലചവിട്ടിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നു; അയ്യനെ കാണാൻ വെള്ളിയാഴ്ച വരെ അവസരം

Published by
Janam Web Desk

പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിൽ ദർശനം നടത്തിയവരുടെ എണ്ണം 14 ലക്ഷം കടന്നു. സ്പോട് ബുക്കിം​ഗ് വീണ്ടും തുടങ്ങുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ ഇന്ന് മുതൽ ഭക്തർക്ക് അവസരം ലഭിക്കും. രാവിലെ 11 മണിക്കാണ് സ്പോട് ബുക്കിം​ഗ് തുടങ്ങുകയുള്ളൂ.

ഇന്നലെ മകരവിളക്ക് ദർശനം പൂർത്തിയാക്കവരിൽ കൂടുതൽ ഭക്തരും സന്നിധാനത്ത് നിന്ന് മടങ്ങിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് ശേഷമാണ് വെർച്വർ ക്യൂ വഴി ബുക്ക് ചെയ്തവരെ പമ്പയിൽ നിന്ന് കടത്തിവിട്ടത്. പുലർച്ചെ 3.30 മുതൽ വെർച്വർ ക്യൂ ബുക്ക് ചെയ്തവരുടെ നീണ്ടനിരയായിരുന്നു പമ്പയിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം മലം കയറിയ അയ്യപ്പന്മാർ അധികവും മലയിറങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ വിവിധയിടങ്ങളിൽ തിരക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത് കാണാൻ ആയിരക്കണക്കിന് ഭക്തരാണ് തിരുസന്നിധിയിലെത്തിയത്.

ഇടുക്കിയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ആയിരക്കണക്കിന് ഭക്തർ മകരജ്യോതി കണ്ടു. 7,245 പേരാണ് പുല്ലുമേട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ കൂടുതലും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരായിരുന്നു.

Share
Leave a Comment