മഞ്ഞിൽ മൂടി രാജ്യതലസ്ഥാനം; 100-ലധികം വിമാനങ്ങൾ വൈകി, ട്രെയിൻ സർവീസിൽ സമയമാറ്റം, വായുമലീനകരണം മോശം

Published by
Janam Web Desk

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 100-ലധികം വിമാനങ്ങൾ വൈകി. ഡൽഹിയിൽ ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിലേക്ക് എത്തുന്ന ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. 26 ട്രെയിൻ സർവീസുകളെയാണ് പ്രതികൂല കാലാവസ്ഥ ബാധിച്ചത്.

റോഡിൽ ദ‍ൃശ്യപരത കുറവായതിനാൽ ​ഗതാ​ഗത കുരുക്കും അപകടങ്ങളും കൂടുകയാണ്. മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞുള്ള സമയങ്ങളിൽ വാ​ഹനമോടിക്കുമ്പോൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദൃശ്യപരതയ്‌ക്ക് വേണ്ടി വാഹനങ്ങളിൽ ഫോ​ഗ് ലൈറ്റുകൾ ഉപയോ​ഗിക്കാനും നിർദേശമുണ്ട്.

വരും ദിവസങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളിൽ റെയിൽവേ ഖേദം പ്രകടിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്കായി എയർലൈനുമായി ബന്ധപ്പെട്ടണമെന്ന് ഡൽഹി വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തുന്ന ട്രെയിനുകൾ നാല് മണിക്കൂറിലധികം സമയമെടുത്താണ് എത്തിച്ചേരുന്നത്. അതേസമയം, മൂടൽമ‍ഞ്ഞിനൊപ്പം വായുവിന്റെ ഗുണനിലവാരവും മോശമാകുന്നു. ഇത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കേന്ദ്ര മലിനീകരണ ബോർഡ് അറിയിച്ചു.

Share
Leave a Comment