പാർട്ടി അംഗങ്ങൾ 500 രൂപ; ജോലിക്കാർ ഒരു ദിവസത്തെ ശമ്പളം; പെരിയ ഇരട്ടക്കൊല കേസിൽ വീണ്ടും പണപ്പിരിവുമായി സിപിഎം

Published by
Janam Web Desk

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ വീണ്ടും പണപ്പിരിവുമായി സിപിഎം. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ് നടത്തുന്നത്. ഓരോ ബ്രാഞ്ചിനും ക്വാട്ട നിശ്ചയിച്ചാണ് പണപ്പിരിവ്. ഈ മാസം ഇരുപതിനകം പിരിച്ച തുക പണം ഏരിയാ കമ്മിറ്റികൾക്ക് കൈമാറാണം. കേസ് നടത്താനായി രണ്ട് കോടി രൂപയാണ് സിപിഎം സമാഹരിക്കുന്നത്.

പാർട്ടി അംഗങ്ങൾ 500 രൂപ വെച്ച് നൽകണമെന്നാണ് നിർ​ദ്ദേശം. ജോലിയുള്ളവരാണെങ്കിൽ 500 ൽ ഒതുങ്ങില്ല. ജോലിയുള്ളവരും സഹകരണ സംഘങ്ങളിൽ ജോലി ഉള്ളവരും ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് മുകളിൽ നിന്നുള്ള ചട്ടം. പെരിയ കേസിന് വേണ്ടി ഇത് രണ്ടാം തവണയാണ് സിപിഎമ്മിന്റെ പണം പിരിവ്. ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണത്തിന്റെ പേരിലാണ് 2021 ഫണ്ട് സമാഹരിച്ചത് .

കാസർകോട് ജില്ലയിൽ സിപിഎമ്മിന് ഏ​കദേശം 28,000 അംഗങ്ങൾ ഉണ്ട്. ഇവരിൽ നിന്നുള്ള പിരിവുകൊണ്ട് കേസ് നടത്താൻ സാധിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠൻ അടക്കമുള്ള പ്രതികളുടെ കേസ് നടത്തിപ്പിനാണ് ഫണ്ട് പിരിക്കുന്നത്.

 

Share
Leave a Comment