ശബരിമല ദ൪ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അയ്യപ്പഭക്തർക്ക് ദർശനം അനുവദിക്കുന്ന ജനുവരി 19 വരെ ഉണ്ടായിരിക്കും. പമ്പ, നിലയ്‌ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഉള്ളത്. വെർച്വൽ ക്യു ബുക്കിംഗും ജനുവരി 19 വരെ ഉണ്ടാകും.
ജനുവരി 17 വരെയാണ് തിരുവാഭരണം അണിഞ്ഞുള്ള ദർശനം ലഭിക്കുക. ജനുവരി 18 വരെയാണ് നെയ്യഭിഷേകം. ജനുവരി 19ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നടയടക്കും.