തിരുവനന്തപുരം: കുടുംബവിളക്ക് സീരയലിലെ സുമിത്രയുടെ മകൾ ശീതളായി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സീരിയൽ നടി ശ്രീലക്ഷ്മി വിവാഹിതയായി. സ്‌കൂൾകാലം മുതൽ സുഹൃത്തായിരുന്ന ജോസ് ഷാജി ആണ് വരൻ. എട്ട് വർഷത്തെ പ്രണയമാണ് സഫലമായത്.
കുടുംബവിളക്കിന് പുറമേ കാർത്തികദീപം, കൂടത്തായി, അനിയത്തിപ്രാവ്, ചോക്ലേറ്റ്, സാന്ത്വനം തുടങ്ങിയ ജനപ്രിയ സീരിയലുകളിലും ശ്രദ്ധേയവേഷം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് പ്രണയവും വിവാഹവാർത്തയും ശ്രീലക്ഷ്മി പങ്കുവെച്ചത്.
വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് ശ്രീലക്ഷ്മി പറഞ്ഞു. അഭിനയിക്കുന്നതിൽ നന്നായി സപ്പോർട്ട് ചെയ്യുന്ന ആളാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. എട്ട് മാസങ്ങൾക്ക് മുൻപായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. രണ്ട് മതങ്ങളിൽ പെട്ടവരായതിനാൽ വീട്ടുകാർക്ക് ആദ്യം എതിർപ്പുണ്ടായിരുന്നു. ഒടുവിൽ എതിർപ്പ് മാറി വീട്ടുകാരുടെ സഹകരണത്തോടെയാണ് വിവാഹം നടന്നതെന്ന് ഇരുവരും പറഞ്ഞു.
പ്രണയ വിവാഹങ്ങൾ വീട്ടുകാരുടെ സമ്മതത്തോടെ നടത്തുകയെന്നാൽ ഇരട്ടി മധുരമാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. കുറച്ച് എതിർപ്പുണ്ടായിരുന്നെങ്കിലും അവസാനം മനസ് നിറഞ്ഞാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതെന്നും താരം കൂട്ടിച്ചേർത്തു.