മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
മാനസികമായി പിടിച്ചുലയ്‌ക്കുന്ന സംഭവങ്ങൾ അരങ്ങേറുന്ന ദിവസമായിരിക്കും. ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തുക്കളോ ബന്ധുക്കളോ ആയി തെറ്റിപ്പിരിയുവാൻ ഇടയാകും. മാനസിക സമ്മർദ്ദം വർദ്ധിക്കുവാൻ ഇടയാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ദാമ്പത്യഐക്യം, വാഹനഭാഗ്യം, ഭക്ഷണസുഖം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും. അന്യജനങ്ങളാൽ അറിയപ്പെടുവാനും സമ്മാനങ്ങളോ അവാർഡുകളോ ലഭിക്കുവാൻ ഇടയാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
വസ്തു സംബന്ധമായോ മറ്റ് ഏതെങ്കിലും കേസിലോ പരാജയം നേരിടേണ്ടി വരും. ഏറ്റവും വേണ്ടപ്പെട്ടവരുമായി കലഹങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. സന്താനങ്ങൾക്ക് രോഗാദിദുരിതം ഉണ്ടാവും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത കാര്യങ്ങൾ സമയ പരിധിക്കുള്ളിൽ തീർക്കുവാൻ സാധിക്കും. ഭക്ഷണ സുഖം, തൊഴിൽ വിജയം രോഗശാന്തി, ധനനേട്ടം എന്നിവ ഉണ്ടാകും. ഇന്ന് ആയില്യം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
ബന്ധുജനങ്ങളുമായി അകൽച്ച ഉണ്ടാകുവാനോ കലഹം ഉണ്ടാകുവാനോ സാധ്യതയുണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
തൊഴിൽ വിജയം, ഉന്നതസ്ഥാന പ്രാപ്തി, ധനലാഭം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, ശരീരസുഖം, ദാമ്പത്യ ഐക്യം, മനസുഖം എന്നിവ ഉണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സ്ഥാനപ്രാപ്തി, ആരോഗ്യ വർദ്ധനവ്, ഭക്ഷണ സുഖം, ഭാഗ്യ അനുഭവങ്ങൾ, ഭാര്യ സുഖം, സത്സുഹൃത്തുക്കൾ എന്നിവ ലഭിക്കും. കലാകാരന്മാർക്കു അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
പിതാവിനോ പിതൃബന്ധുക്കൾക്കോ വിയോഗമോ രോഗാവസ്ഥയോ വന്നുചേരുവാനുള്ള സാഹചര്യം ഉണ്ടാകും. ശത്രുഭയം, വ്യവഹാര പരാജയം, ഭാഗ്യഹാനി, ഉദര രോഗം എന്നിവ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ഉന്നതരായ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും അവസരം ലഭിക്കും. പല സമയങ്ങളിലും ഭാഗ്യാനുഭവം അനുഭവപ്പെടും. ധനനേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മേലധികാരിയുടെ അഭാവത്തിൽ ഉത്തരവാദിത്തത്തോടെ ഏൽപിച്ച ചുമതല വളരെ ഭംഗിയായി നിർവ്വഹിച്ചതിൽ മേലധികാരിയുടെ പ്രീതി ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
അന്യദേശവാസം അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. മദ്ധ്യാഹ്നം മുതൽ രോഗശാന്തി, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)