ചെറുതുരുത്തി : കേരള കലാമണ്ഡലത്തിൽ ചരിത്ര തീരുമാനം. ആർ എൽ വി രാമകൃഷ്ണൻ അസിസ്റ്റൻറ് പ്രൊഫസറായി ഇന്ന് തൃശ്ശൂർ കലാമണ്ഡലത്തിൽ പ്രവേശിക്കും.
ഭരതനാട്യ വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായാണ് ജോലിയിൽ പ്രവേശിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് കലാമണ്ഡലത്തിൽ നൃത്ത അധ്യാപകനായി ഒരു പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത്.
മുൻപ് 2024 ൽ കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ആദ്യമായി ഒരു പുരുഷൻ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോഴും അതിനുള്ള അവസരം ലഭിച്ചത് ആർ.എൽ.വി രാമകൃഷ്ണനായിരുന്നു.ആർഎൽ. വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു. എന്നിട്ടും, ഇവിടെ ഇതുവരെ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നില്ല.















