തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എട്ട് പരാതികൾ കൂടി ലഭിച്ചു. ഇതിൽ അഞ്ച് എണ്ണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് പരാതികളുമായി ബന്ധപ്പെട്ട് അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 40 ആയിയെന്ന് സർക്കാർ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോഡൽ ഓഫീസർക്ക് ലഭിച്ച പരാതികളെ തുടർന്ന് രജിസ്റ്റർ ചെയ്തതാണ് മറ്റ് അഞ്ച് കേസുകൾ.
ഏഴ് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഹർജികൾ പരിഗണക്കുന്നത് ഹൈക്കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റിയിട്ടുണ്ട്.