സീരിയൽ നടി ശ്രീലക്ഷ്മിയുടെ വിവാഹം ഇന്നലെയാണ് നടന്നത്. സുഹൃത്തായ ജോസ് ഷാജിയാണ് വരൻ. സീരിയൽ നടി എന്നതിലുപരി സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് ശ്രീലക്ഷ്മി.
എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്.
ഇന്നായിരുന്നു വിവാഹത്തിന് ശേഷമുള്ള റിസപ്ഷൻ പരിപാടികൾ നടന്നത്. സിനിമാ- സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുത്തു. മയിൽപ്പീലിയുടെ നിറത്തിലും മോഡലിലും ഡിസൈൻ ചെയ്ത ലഹങ്കയാണ് ശ്രീലക്ഷ്മി ധരിച്ചിരിക്കുന്നത്. ഡാർക്ക് ബ്ലൂ നിറത്തിലുള്ള സ്യൂട്ടായിരുന്നു ജോസിന്റെ വേഷം. റിസപ്ഷൻ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്.
എട്ട് മാസങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. രണ്ട് മതങ്ങളിൽപെട്ടവരായതിനാൽ വീട്ടുകാർക്ക് ആദ്യം എതിർപ്പുണ്ടായിരുന്നു. പിന്നീട് ഇരുവീട്ടുകാരും സമ്മതിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം നടന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീലക്ഷ്മി പ്രതികരിച്ചിരുന്നു.















