കൊച്ചി: ആർഎസ്എസ് പ്രചാർ വിഭാഗ് സോഷ്യൽ മീഡിയ ആയാം പ്രാന്തപ്രമുഖ് വി. വിശ്വരാജിന്റെ മാതാവ് അന്തരിച്ചു. പെരുമ്പാവൂർ കൂവപ്പടി പെരിഞ്ചേരി വീട്ടിൽ ബി. രാജമ്മയാണ് വിടപറഞ്ഞത്. 78-ാം വയസിലാണ് അന്ത്യം. റിട്ടയേഡ് പോസ്റ്റ് മാസ്റ്ററായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ നടന്നു. പരേതനായ വിശ്വംഭരനാണ് ഭർത്താവ്. വി. വിശ്വരാജ് ഏകമകനാണ്. മരുമകൾ : നന്ദിനി, ചെറുമകൻ : വിഹാൻ















