ന്യൂഡൽഹി: മൂന്നാം പാദത്തിലും മികച്ച പ്രകടനം കാഴ്ച വച്ച് റിലയൻസ് ഇൻഡ്രസ്ട്രീസ് ലിമിറ്റഡ്. ഡിസംബര്‍ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വര്‍ദ്ധനയാണുണ്ടായത്. 18,540 കോടി രൂപയാണ് മൊത്തത്തിലുള്ള അറ്റാദായം. മുൻവർഷത്തിൽ ഇതേ കാലയളവിൽ 17,265 കോടി രൂപയായിരുന്നു മൊത്തത്തിലുള്ള അറ്റാദായം.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.43 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷമിത് 2.27 കോടി രൂപയായിരുന്നു. 6.9 ശതമാനത്തിന്റെ വർദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഊർജ്ജം, റീട്ടെയിൽ, ഡിജിറ്റൽ സേവന വിഭാഗങ്ങളിലെ ശക്തമായ പ്രകടനത്തിന്റെ ഫലമായാണ് അറ്റാദായത്തിലെ വർദ്ധന. ജിയോയുടെ അറ്റാദായത്തിൽ 24 ശതമാനം വർദ്ധനവാണുണ്ടായത്. റീട്ടെയ്ൽ ബിസിനസ് തുടർച്ചയായി ഇരട്ടയക്ക വരുമാനവും അറ്റാദയ വളർച്ചയും രേഖപ്പെടുത്തി.
ഡിസംബർ പാദത്തിൽ റിലയൻസ് ജിയോയുടെ വരുമാനം 19.4 ശതമാനം വർദ്ധിച്ച് 33,074 കോടി രൂപയായി. അതേസമയം അറ്റാദായം 26 ശതമാനം ഉയർന്ന് 6,861 കോടി രൂപയായി. ദിനംപ്രതി വളർച്ചയുടെ പടവുകളിലൂടെയാണ് റിലയൻസ് കടന്നുപോകുന്നതെന്ന് കണക്കുകളിലൂടെ വ്യക്തമാണ്.