തിരുവനന്തപുരം : പതിനഞ്ചാം കേരളം നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടങ്ങി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതല ഏറെറടുത്ത ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തി. ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യ മന്ത്രിയും ചേർന്നു സ്വീകരിച്ചു.
നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ജനുവരി 20 മുതല്‍ 22 വരെ നടക്കും. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരിപ്പിക്കും. 10 മുതല്‍ 12 വരെ ബജറ്റിന് മേല്‍ ചര്‍ച്ചയുണ്ടാകും. ബജറ്റുമായി ബന്ധപ്പെട്ട രണ്ട് ധനവിനിയോഗ ബില്ലുകളും സഭ പരിഗണനയ്‌ക്കെടുക്കും. രണ്ടു ഘട്ടങ്ങളിലായി ഇന്ന് മുതല്‍ മാര്‍ച്ച് 28 വരെയാണ് സമ്മേളനം. 27 ദിവസങ്ങളിലായാണ് സഭ ചേരുന്നത്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നിന്നും ഏറെ വ്യത്യാസങ്ങൾ ഈ സമ്മേളനത്തിനുണ്ട്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള ആദ്യത്തെ സമ്മേളനമാണ് ഇന്ന് നടക്കുന്നത്. എംഎല്‍എമാരായ രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും സഭയിലുണ്ടാകും. കഴിഞ്ഞ സമ്മേളനം വരെ ഇടതുപക്ഷമായി നിന്നിരുന്ന പി വി അന്‍വര്‍ രാജി വെച്ചതിനാൽ, നിലമ്പൂര്‍ എംഎല്‍എ ഇല്ലാത്ത ആദ്യത്തെ സമ്മേളനമാണിത്.















