ന്യൂഡൽഹി: QS വേൾഡ് ഫ്യൂച്ചർ സ്കിൽ ഇൻഡക്സിൽ മികച്ച പ്രകടനം കാഴ്ച വച്ച് ഇന്ത്യ. പട്ടികയിൽ 25-ാം സ്ഥാനവും ‘ഫ്യൂച്ചർ ഓഫ് വർക്ക്’ വിഭാഗത്തിൽ 99.1 സ്കോറോടെ രണ്ടാം സ്ഥാനവും ഇന്ത്യ കരസ്ഥമാക്കി. ഭാവിയിലെ ജോലി സാധ്യതകൾ മുന്നിൽ കണ്ട് അതിന് അനുയോജ്യമാകും വിധത്തിലുള്ള വിപണിയായി ഭാരതം മാറുകയാണ്.
യുവാക്കളെ ശാക്തീകരിക്കാനും നൂതനാശങ്ങളെ വികസിപ്പിക്കുന്നതിനുമുള്ള വിളനിലയമായി ഭാരതം വൈകാതെ മാറുമെന്നതിന്റെ തെളിവാണ് സൂചികയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളെ സ്വയം പര്യാപ്തമാക്കാനും നൈപുണ്യം നേടാനും സഹായിക്കുന്ന നിരവധി പദ്ധതികളാണ് കേന്ദ്രം കഴിഞ്ഞ ദശകത്തിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
A proud moment for India. @QSCorporate WorldSkills Index https://t.co/Mp3lqDxugf ranks India 2nd for Digital Skills ahead of Canada and Germany.Under the guidance of PM @narendramodi initiatives like Skills India, they are building a workforce for the 21st Century, reshaping it’s… pic.twitter.com/cXNoMtjF3o
— Nunzio Quacquarelli (@NQuacquarelli) January 16, 2025
ഭാവി തലമുറയ്‌ക്ക് അവസരങ്ങളൊരുക്കുന്നത് ഇന്ത്യയായിരിക്കും. മുന്നോട്ടുള്ള യാത്രയ്‌ക്ക് ഊർജ്ജം പകരാൻ സൂചികയ്‌ക്ക് കഴിയുമെന്ന ശുഭാപ്തിവിശ്വാസവും പ്രധാനമന്ത്രി പങ്കുവച്ചു. അന്താാരഷ്‌ട്ര തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള രാജ്യങ്ങളുടെ സന്നദ്ധതയേയാണ് QS വേൾഡ് ഫ്യൂച്ചർ സ്കിൽ ഇൻഡക്സ് വിലയിരുത്തുന്നത്. നവീകരണം, വികസനം, തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ സംവിധാനങ്ങളും സമ്പദ് വ്യവസ്ഥയും എങ്ങനെ യോജിപ്പിക്കാമെന്നാണ് സൂചിക വിലയിരുത്തുന്നത്.
പ്രരാംഭഘട്ടത്തിലുള്ള കമ്പനികൾക്ക് മൂലധനം നൽകുന്ന വെഞ്ച്വർ ക്യാപിറ്റലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും രാജ്യത്തെ തൊഴിൽ മേഖലയ്‌ക്ക് കരുത്ത് പകരും. ഡിജിറ്റൽ മേഖലയിൽ തൊഴിൽ സാധ്യത രാജ്യത്ത് വർദ്ധിക്കുമെന്നും സൂചികയിൽ പറയുന്നുണ്ട്. മെക്സിക്കോയ്‌ക്കൊപ്പം ഡിജിറ്റൽ മേഖലയിലേക്ക് ഏറ്റവും കൂടുതൽ പേരെ നിയമിക്കുന്ന രാജ്യങ്ങളിലൊന്നാകും ഇന്ത്യ.
കുതിക്കുന്ന സമ്പദ് വ്യവസ്ഥ, വളരുന്ന ജിഡിപി, യുവാക്കളുടെ എണ്ണം, സ്റ്റാർട്ടപ്പുകൾ എന്നീ ഘടകങ്ങളാണ് ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുന്നതെന്ന് QS വെെസ് പ്രസിഡൻ്റ് പറഞ്ഞു. നിലവിലെ ജനസംഖ്യ വികസനത്തിനുള്ള അവസരങ്ങൾ നൽകുന്നുണ്ട്. അതേസമയം മിക്ക രാജ്യങ്ങളും പ്രായമേറുകയാണെന്നും അദ്ദേഹം പറഞ്ഞു.