ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്‌എക്സ് ബഹിരാകശ രംഗത്ത് വമ്പൻ നേട്ടങ്ങളാണ് കൈവരിക്കുന്നത്. കമ്പനി ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും കരുത്തുറ്റ, വലിയ റോക്കറ്റ് വിക്ഷേപിച്ച് എട്ട് മിനിറ്റിന് ശേഷം പൊട്ടിത്തെറിച്ചു. ടെക്സാസിലെ ബോക്കാ ചിക്ക തീരത്തെ സ്പേസ് എക്‌സ് വിക്ഷേപണത്തറയിൽ നിന്നാണ് പേടകം കുതിച്ചുയർന്നത്. ഷിപ്പ് എന്നുവിളിക്കുന്ന സ്റ്റാർഷിപ്പിന്റെ മുകൾ ഭാഗമാണ് ഛിന്നഭിന്നമായത്.
വിക്ഷേപണത്തിന് പിന്നാലെ സ്റ്റെയിൻലെസ് സ്റ്റീൽ സൂപ്പർ ഹെവി ബൂസ്റ്ററിന്റെ വേഗത ഞൊടിയിടയിൽ കുറഞ്ഞു. മുഴങ്ങുന്ന ശബ്ദമുണ്ടായി. കൺട്രോൾ റൂമിന് സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. റോക്കറ്റിന്റെ ഭാഗങ്ങൾ ആകാശത്ത് ഛിന്നിച്ചിതറി. കൂട്ടിയടിക്കുന്നത് ഒഴിവാക്കാനായി ഗൾഫ് ഓഫ് മെക്സിക്കോയ്‌ക്ക് മുകളിലൂടെയുള്ള വിമാനങ്ങൾ കൂട്ടിയിടി ഒഴിവാക്കാൻ വഴിതിരിച്ച് വിട്ടു.
സ്‌പേസ്‌എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ്പ് പരീക്ഷണമായിരുന്നു ഇത്. വിജയം അനിശ്ചിതത്വത്തിലാണെങ്കിലും വിനോദത്തിനുള്ള വകയുണ്ടെന്നായിരുന്നു സംഭവത്തിന് പിന്നാലെ സ്പേസ്എക്സ് ഉടമയായ മസ്ക് പ്രതികരിച്ചത്. ആകാശത്ത് തീമഴ പോലെ റോക്കറ്റിന്റെ ഭാഗങ്ങൾ പോകുന്ന വീഡിയോ ഉൾപ്പടെ പങ്കുവച്ചിട്ടുണ്ട്. ഇന്ധന ചോർച്ചയാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് നിഗമനം.
Success is uncertain, but entertainment is guaranteed! ✨
pic.twitter.com/nn3PiP8XwG— Elon Musk (@elonmusk) January 16, 2025
റോക്കറ്റ് പൊട്ടിത്തെറിച്ചെങ്കിലും സ്പേസ്എക്സ് മറ്റൊരു നേട്ടവും സ്വന്തമാക്കി. ഇതേ പരീക്ഷണത്തിൽ തന്നെ സ്‌പേസ്‌എക്സിന്റെ ‘മെക്കാസില്ല’ എന്ന യന്ത്രക്കൈ കൊണ്ട് ബൂസ്റ്ററിനെ പിടിച്ചെടുക്കാൻ സാധിച്ചു. ഇതിൽ നിന്ന് വേർപ്പെട്ടുപോയ ഭാഗമാണ് പൊട്ടിത്തെറിച്ചത്. രണ്ടാം തവണയാണ് യന്ത്രക്കൈ വായുവിൽ വച്ച് ബൂസ്റ്ററിനെ പിടിച്ചെടുക്കുന്നത്. 71 മീറ്റർ നീളമാണ് ബൂസ്റ്ററിനുള്ളത്. അതുകൊണ്ട് തന്നെ പരീക്ഷണം ഭാഗികമായി വിജയിച്ചുവെന്ന് പറയാം.
Starship is the only reason we will become multi planetary.
Starship booster caughtThank you @elonmusk @SpaceX for such an exciting future. pic.twitter.com/htlYWfEQlR
— Tesla Owners Silicon Valley (@teslaownersSV) January 16, 2025















