കോഴിക്കോട്: ഹണി റോസിനെതിരായ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ദിശ സംഘടനയുടെ പരാതിയിലാണ് നടപടി. എടുത്തത്.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ നിരന്തരം അപമാനിക്കുന്നയാളാണ് രാഹുൽ ഈശ്വറെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ എം. ഷാജർ പറഞ്ഞു. ഇത്തരക്കാരെ പൊതു വേദിയിൽ നിന്ന് മാറ്റി നിർത്തണമെന്നും വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കമ്മീഷൻ അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.















