മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടായേക്കാൻ സാധ്യതയുണ്ട്. സഞ്ചാര ശീലം കൂടുകയും തൊഴിൽ ക്ലേശം വർദ്ധിക്കുകയും ചെയ്യും. അന്യ ദേശവാസം അനുഭവത്തിൽ വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ദഹനവ്യവസ്ഥയിൽ വ്യത്യാസം വരികയും ചെയ്യും. ദമ്പതികൾ തമ്മിൽ കലഹം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുന്നതിനോടൊപ്പം തങ്ങളുടെ രചന പ്രസിദ്ധീകരിക്കാനുള്ള അവസരം ലഭിക്കും. നിനച്ചിരിക്കാത്ത നേരത്ത് ഭാഗ്യം തേടി വരും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവ് ഉണ്ടാകുകയും ധന ക്ലേശം അനുഭവപ്പെടുകയും ചെയ്യും. ശരീര ശോഷണം, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാവും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
നല്ല പേരും കേൾക്കുവാനും നല്ലത് ചെയ്യുവാനും അവസരം ലഭിക്കും. തൊഴിൽ വിജയം , ദാമ്പത്യ ഐക്യം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും. ഇന്ന് പൂരം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
വരവിനേക്കാൾ ചെലവ് വർദ്ധിക്കുകയും തൊഴിൽ ഇടങ്ങളിൽ ജോലി ഭാരം കൂടുകയും. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. അമിതമായ ആഢംബര പ്രിയം കൂടും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
അപ്രതീക്ഷിതമായ സാമ്പത്തിക വരുമാനമോ ലാഭമോ തേടിയെത്താം. ബന്ധുജനങ്ങളുമായി കൂടുതൽ അടുക്കാനും സന്തോഷകരമായ സമയം പങ്കിടാനും സാധിക്കും. വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിക്കുവാൻ തീരുമാനിക്കുകയും ചെയ്യും
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
തൊഴിൽ അന്വേഷിക്കുന്ന യുവതീ യുവാക്കൾക്ക് അർഹമായ തൊഴിൽ ഇടങ്ങളിൽ ജോലി കിട്ടുവാൻ യോഗമുണ്ട്. ഭാഗ്യാനുഭവങ്ങൾ തേടി വരും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും. അന്യസ്ത്രീബന്ധം, ഭാഗ്യഹാനി, അലച്ചിൽ എന്നിവ ഉണ്ടാകും. അന്യ ജനങ്ങളിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാവും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് തിക്ത അനുഭവങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുമായും അയൽപക്കക്കാരുമായും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും അതുവഴി കേസ് വഴക്കിന് സാധ്യതയുണ്ട്
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
തൊഴിൽ വിജയം, സാമ്പത്തിക നേട്ടം, ഭാര്യാഭർതൃ ഐക്യം, വാഹന ഭാഗ്യം, ജോലിയിൽ സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം, ധനലാഭം, വ്യവഹാരങ്ങളിൽ വിജയം, ചിന്താശേഷി എന്നിവ ഉണ്ടാകും. സ്ത്രീകളോട് അടുത്ത് ഇടപഴകുവാൻ അവസരം ലഭിക്കും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)