നൊമ്പരപ്പെടുത്തുന്നാെരു സംഭവത്തിന്റെ നടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. 16-കാരനായ ഗോൾകീപ്പർ എഡ്സൺ ലോപ്പസ് ഗാമ പെനാൽറ്റി തടയുന്നതിനിടെ ഗ്രൗണ്ടിൽ വീണു മരിച്ചു. നെഞ്ചിലാണ് പന്ത് വന്നിടിച്ചത്. ഇതോടെ ഗ്രൗണ്ടിൽ വീണ താരത്തെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
പരിശീലനത്തിനിടെയാണ് സംഭവമുണ്ടായത്. 16-കാരൻ പെനാൽറ്റി സേവ് ചെയ്യുന്നതിനിടെ അപ്രതീക്ഷിത വേഗത്തിലെത്തിയ ഒരു പന്ത് കൈ ഉയർത്തും മുന്നേ എഡ്സൺ ലോപ്പസിന്റെ നെഞ്ചിൽ ശക്തിയായി ഇടിക്കുകയായിരുന്നു. വേദനയിൽ പുളഞ്ഞ് നിലത്ത് വീണ കുട്ടി എണിക്കാൻ പാടുപെടുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
ബ്രസീലിലെ മൗസ് പട്ടണത്തിൽ നിന്ന് ആമസോൺ മഴക്കാടുകൾ കടന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗ്രാമത്തിൽ നിന്ന് തുടങ്ങിയ യാത്ര 11 മണിക്കൂറോളം നീണ്ടു. കുട്ടിയെയും കൊണ്ടു പോയ സംഘം ആശുപത്രിയിൽ എത്തിയെങ്കിലും എഡ്സൺ ലോപ്പസിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
🔴 #MUNDO 🇧🇷 | Edson Lopes Gama, portero de 16 años, falleció trágicamente tras recibir un balonazo en el pecho durante un torneo. Edson se desplomó tras el impacto y, pese a los esfuerzos de sus padres por llevarlo al hospital, la sequía de los ríos retrasó el traslado. pic.twitter.com/FS4bwd8kfn
— RCR (@rcrperu) January 16, 2025















