വിജയ് ഹസാരെ ട്രോഫിയിൽ അത്യുഗ്രൻ പ്രകടനം കാഴ്ചവയ്‌ക്കുന്ന മലയാളി താരം കരുൺ നായരെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെഡുൽക്കർ. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദർഭക്കായി ഏഴു മത്സരങ്ങളിൽ നിന്ന് അഞ്ച് സെഞ്ച്വറികൾ.112, 44, 163, 111, 112, 122, 88 എന്നിങ്ങനെയാണ് ഇന്നിംഗ്സുകൾ. ഏകദിന ചാമ്പ്യൻസ് ട്രോഫി ടീമുകൾ പ്രഖ്യാപിക്കാനിരിക്കെയാണ് സച്ചിന്റെ പ്രശംസ വരുന്നത്.
ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ചു സെഞ്ച്വറികളടക്കം 752 റൺസ് നേടുക എന്നത് അസാധാരണമല്ലാതെ എന്താണ്. ഇത്തരം പ്രകടനങ്ങൾ വെറുതെ സംഭവിക്കുന്നതല്ല. അത് ആത്മസമർപ്പണത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ്. കരുത്തനായി മുന്നോട്ട് പോകൂ. എല്ലാ അവസരങ്ങളും ഉപയോഗിക്കൂ.—- സച്ചിൻ കുറിച്ചു.
അതേസമയം താരത്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ചാമ്പ്യൻസ് ട്രോഫിയിലൂടെ ആവില്ലെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വാദം. മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന താരത്തെ ഇത്തവണ ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. കെ.രാഹുലും ശ്രേയസ് അയ്യരും കോലിയും ഉൾപ്പടെ അവസരം കാത്തിരിപ്പാണ്.
Scoring 752 runs in 7 innings with 5 centuries is nothing short of extraordinary, @karun126. Performances like these don’t just happen, they come from immense focus and hard work. Keep going strong and make every opportunity count!
— Sachin Tendulkar (@sachin_rt) January 17, 2025















