ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
രാഷ്‌ട്രീയ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ അംഗീകാരവും പിന്തുണയും ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്കു അർഹമായ തൊഴിൽ അവസരങ്ങൾ ലഭിയ്‌ക്കും.ബന്ധു ജനസമാഗമം, ദാമ്പത്യ ഐക്യം, ധനലാഭം എന്നിവ ഉണ്ടാകും. സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രമോഷനോ സ്ഥല മാറ്റമോ ഉണ്ടാകും. ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക മാന്ദ്യം മാറി പുതിയ കരാറുകൾ ലഭിക്കും. എന്നാൽ വാരം അവസാനം അനാവശ്യ വിവാദപരമായ കാര്യങ്ങളിൽ പ്രതികൂല ഫലം അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാകും. സ്ത്രീകളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വാരത്തിന്റെ തുടക്കത്തിൽ അന്യജനങ്ങളെ സഹായിക്കുമെങ്കിലും അവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് ശത്രുതയോ കേസ് വഴക്കോ ഉണ്ടാകുവാൻ ഇടയുണ്ട്. വാരം മധ്യത്തോട് കൂടി വളരെ കാലമായി ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്തുവാനും മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കുവാനും ഇടയുണ്ട്. ബന്ധുക്കളുമായി ഉണ്ടായിരുന്ന പിണക്കം രമ്യതയിൽ പരിഹരിക്കുവാൻ സാധിക്കും. സന്താനങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നവർക്ക് അതിനുള്ള സൗഭാഗ്യം ലഭിയ്‌ക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
വാരത്തിന്റെ തുടക്കത്തിൽ ശാരീരികമായി ചില അസ്വസ്ഥതകൾ ഉണ്ടാവുകയും ശരീര ശോഷണം ഉണ്ടാവുകയും ചെയ്യും. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഉണ്ടാകുവാൻ ഇടയുണ്ട്. ജീവിത പങ്കാളി-സുഹൃത്-ബന്ധു ജനങ്ങൾ എന്നിവരുമായി അഭിപ്രായ വ്യത്യാസത്തിനോ കലഹത്തിനോ ഇടയുണ്ട്. കേസ് വഴക്കുകൾ ഉണ്ടാകുവാനും ശത്രുത ഉണ്ടാകുവാനും ഉള്ള സാഹചര്യം സംജാതമാകും. കുടുംബ സ്വത്തുകളിൽ നിലനിൽക്കുന്ന കേസുകളിൽ പരാജയം നേരിടേണ്ടി വരും. വാരം അവസാനം തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
വളരെക്കലമായി ഉണ്ടായിരുന്ന ശത്രുക്കൾ മിത്രങ്ങളാകുവാൻ ശ്രമിക്കും. സാമ്പത്തികമായും മാനസികമായും ശാരീരികവുമായ പരാജയങ്ങൾ ഏറെക്കുറെ അതിജീവിക്കുവാൻ സാധിക്കും. രാഷ്‌ട്രീയത്തിലും തൊഴിൽ സ്ഥലത്തും ഉണ്ടായിരുന്ന വിദ്വേഷം മാറി സ്ഥാനക്കയറ്റം ലഭിക്കുന്ന കാലമാണ്. പുതിയ പ്രവർത്തനങ്ങൾ വിജയത്തിൽ എത്തിക്കുവാൻ സാധിക്കും. എന്നിരുന്നാലും വാരം അവസാനം സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. പുതിയ ചില ശത്രുക്കൾ ഉണ്ടാകുവാനോ വ്യവഹാര പരാജയം നേരിടുവാനോ സാഹചര്യം ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)