കോഴിക്കോട്: ഹയർ സെക്കൻഡറി അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. ഓമശ്ശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മൽ എസ്. ശ്രീനിജിനെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. രണ്ട് വിദ്യാര്‍ഥിനികളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതിക്രമത്തിനിരയായ കുട്ടികളുടെ മാതാപിതാക്കൾ പരാതിയുമായി സ്കൂളിലെത്തിയപ്പോൾ ശ്രീനിജ് മർദ്ദിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
പ്രതിക്കെതിരെ താമരശേരി, കുന്നമംഗലം സ്റ്റേഷനുകളിലായി ആറോളം കേസുകൾ നിലവിലുണ്ട്. ടീച്ചർമാരെ അസഭ്യം പറഞ്ഞതിനും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.















