നടൻ മോഹൻലാലിനെ കാണാനെത്തി ഉണ്ണിമുകുന്ദൻ. ഇതിന്റെ ചിത്രങ്ങൾ ഉണ്ണി തന്നെ സോഷ്യൽ മീഡിയയിൽ L എന്ന കാപ്ഷനോടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങൾ പെട്ടെന്ന് വൈറലായി. മോഹൻലാലിൽ വീണ്ടും ചുള്ളനായെന്നാണ് സോഷ്യൽ മീഡിയയിലെ കമൻ്റ്. നീല ടി ഷർട്ടിട്ട ലാലേട്ടനെ കാണാൻ പ്രത്യേക ലുക്കുണ്ടെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. കറുത്ത ഷർട്ട് അണിഞാണ് ഉണ്ണിയെത്തിയത്. മാർക്കോ തിയേറ്ററിൽ മുന്നേറുന്നതിനിടെയാണ് താരം മോഹൻലാലുമായി കൂടിക്കാഴ്ച നടത്തിയത്.
മോഹൻലാലിന്റെ സുഹൃത്ത് സമീർ ഹംസയും ഒപ്പമുണ്ടായിരുന്നു. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാർക്കോ കളക്ഷനിലും വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഹനീഫ് അദേനി ഒരുക്കിയ ചിത്രം ബോളിവുഡിലും ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. കൊറിയയിലും റിലീസിന് ഒരുങ്ങുകയാണ് മാർക്കോ. അതേസമയം മോഹൻലാലിന്റെതായി ഇനി തിയേറ്ററിലെത്താനുള്ളത് തുടരും എന്ന ചിത്രമാണ്. തരുൺമൂർത്തി സംവിധാനം ഫെബ്രുവരിയിലാകും റിലീസ് ചെയ്യുക. ജനുവരി 30ന് എത്തുമെന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരുന്നു.
#Marco With #Empuraan 👑❤️🔥#Mohanlal #UnniMukundan pic.twitter.com/mYXebNmYzj
— AKMFCWA Official (@AkmfcwaState) January 18, 2025















