തമിഴ്നാട്ടിൽ കാടിറങ്ങിയ കാട്ടാനയുടെ അതിക്രമം. കോയമ്പത്തൂരിലെ വീട്ടിലെത്തിയ കൊമ്പൻ വാതിലിന് അരികിൽ വച്ചിരുന്ന ഒരു ചാക്ക് അരി കൊണ്ടുപോയി. ഇതിന്റെ നടുക്കുന്നൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വാതിൽ തുറന്ന് അകത്ത് കടന്ന കാട്ടാന ആഹാരത്തിനായി തെരയുകയായിരുന്നു. വീട്ടിലെ സാധനങ്ങൾ തകർത്ത കൊമ്പന് പൂർണമായി അകത്തു കടക്കാതെ തുമ്പി കൈ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കോയമ്പത്തൂരിലെ തേർക്കുപാളയത്തിലായിരുന്നു സംഭവം.
വീട്ടിൽ വാടകക്കാരായ നാല് അന്യസംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. ഒരു ചാക്ക് അരിക്കാെപ്പം ചില പല വ്യഞ്ജന സാധനങ്ങളും കൊമ്പൻ കൊണ്ടുപോയി. തൊഴിലാളികൾ ആഹാരം പാകം ചെയ്യുന്നതിനിടെയാണ് ആന എത്തിയത്. വന്യമൃഗത്തിന്റെ സാന്നിധ്യം മനസിലാക്കിയതോടെ ഇവർ സ്റ്റൗവും ഗ്യാസും ഓഫ് ചെയ്തിരുന്നു.
തുമ്പി കൈ ഉപയോഗിച്ച സാധനങ്ങളിൽ പരതിയ കാട്ടാന. ചാക്കിലെ അരിയെടുത്ത് കഴിച്ച ശേഷം മറ്റ് കുഴപ്പങ്ങളുണ്ടാക്കാതെ മടങ്ങുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന തൊഴിലാളികൾക്കും ഒന്നും സംഭവിച്ചില്ല. ഇവർ പകർത്തിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
घर में घुसा भूखा हाथी, कुछ ढंग का नहीं मिला तो ले गया पूरा रैक
तमिलनाडु के कोयंबटूर में एक भूखा हाथी घर में घुस गया, हालांकि वह दरवाजे से अंदर नहीं जा सका लेकिन वहीं से अपनी सूंड से पूरा किचन बिखेर दिया. इसके बावजूद हाथी को कुछ ढंग का नहीं मिला तो आखिर में पूरा रैक ही उठाकर ले… pic.twitter.com/37ljsA1XT9
— NBT Hindi News (@NavbharatTimes) January 19, 2025