തിരുവനന്തപുരം: പത്ര പരസ്യത്തിലൂടെ കിട്ടുന്ന ഫോൺ നമ്പർ വിളിച്ചു പുതിയ സൈബർ തട്ടിപ്പെന്ന് റിപ്പോർട്ട്. പരസ്യങ്ങളിൽ നിന്നു ഫോൺ നമ്പർ സംഘടിപ്പിച്ചു റിയൽ എസ്റ്റേറ്റ് കമ്പനി ആൾക്കാർ എന്ന വ്യാജേന വിളിച്ചു ആളുകളിൽ നിന്നു
പണം തട്ടുന്ന സംഘമാണ് സജീവമായത്. ലിബിസ് പ്രോപ്പർട്ടി മാനേജ്‌മന്റ് എന്ന സ്ഥാപനം നടത്തിപ്പുക്കാരെന്ന് പറഞ്ഞാണ്
ദിവസേന പ്രമുഖ പത്രത്തിൽ റിയൽ എസ്റ്റേറ്റ് പരസ്യം നൽകുന്നവർക്ക് ഫോൺ കാൾ വരുന്നത്. പരസ്യത്തിലെ പ്രോപ്പർട്ടി വിൽക്കാൻ അല്ലെ വാടകയ്‌ക്ക് വേണ്ടി കസ്റ്റമേഴ്സ് റെഡി ആണെന്നും രജിസ്റ്റർ ചെയ്യണമെന്നും പറഞ്ഞാണ് തട്ടിപ്പു ആരംഭിക്കുന്നത്.
ആദ്യം ഈ കമ്പനി ഉടമ 7736009376 എന്ന് അവകാശപെട്ടു ഒരാൾ വിളിക്കും. കൂടുതൽ ഡീറ്റൈസിനായി മാനേജർ വിളിക്കും എന്ന് പറഞ്ഞു മറ്റൊരാൾ വിളിച്ചു വിവരങ്ങൾ എടുക്കും. തുടർന്ന് രാകേഷ് ഫോർട്ട് കൊച്ചിൻ എന്ന 9746213686 ജി പേ നമ്പറിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുന്നത്. ഈ നമ്പറും ബാങ്ക് അക്കൗണ്ടും ഇപ്പോഴും സജീവമാണ്. ദിനം പ്രതി നിരവധി പേർക്കാണ് 3000 മുതൽ 5000വരെ നഷ്ടമാകുന്നത്. ഓരോത്തർക്കും ചെറിയ തുകയായതിനാൽ കേസിനു പുറകെ പോകില്ലെന്നതാണ് ഈ തട്ടിപ്പുകാരുടെ ധൈര്യം. പ്രായമേറിയവരെയാണ് ഇവർ ലക്ഷ്യം വയ്‌ക്കുന്നതെന്നും റിപ്പോർട്ട്.