നടൻ സെയ്ഫ് അലിഖാനെ വീട്ടിൽ കയറി കുത്തി വീഴ്‌ത്തിയ പ്രതി ബംഗ്ലാദേശിലെ ബോക്സിംഗ് താരമെന്ന് പൊലീസ്. ഇയാളുടെ മൊഴി അനുസരിച്ച് ബോക്സിംഗിലെ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ ജില്ലാ തലത്തിലും ദേശീയ തലത്തിലും മത്സരിച്ച പരിചയമുണ്ട്.
ഇതാണ് തനിക്ക് പരിക്കേൽക്കാതെ സെയ്ഫിനെ അക്രമിക്കാനായതെന്ന് മൊഹമ്മദ് ഷരിഫുൾ ഇസ്ലാം ഷെഹ്സാദ് പൊലീസിന് നൽകിയ മൊഴി. ആറു കുത്തുകളാണ് സെയ്ഫിന് ഏറ്റത്.
എന്നാൽ പ്രതിക്ക് ഒരു ചെറിയ മുറിവു പോലുമുണ്ടായിരുന്നില്ല. ആക്രമണ ശേഷം രക്ഷപ്പെട്ട പ്രതി നാലോ അഞ്ചോ തവണ വസ്ത്രം മാറി. പിടിക്കപ്പെടാതിരിക്കാൻ വിവിധ സ്ഥലങ്ങളിൽ മാറിമാറി സഞ്ചരിച്ചു. ബാന്ദ്ര, ദാദർ, വോർലി, അന്ധേരി, താനെ എന്നിവിടങ്ങളിലാണ് ഇയാൾ സഞ്ചരിച്ചത്.
സെപ്റ്റംബറിലാണ ഇയാൾ മുംബൈയിൽ എത്തിയത്.ഹൗസ് കീപ്പിംഗ് കമ്പനി വഴിയാണ് ഇയാൾക്ക് ഹോട്ടലിൽ ജോലി ലഭിച്ചത്. അന്വേഷണത്തിന് പിന്നാലെ കമ്പനിയുടെ കരാർ റദ്ദ് ചെയ്തു. അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ സാന്ദാക്രൂസ് പൊലീസ് സ്റ്റേഷനിൽ നിന്ന് ബാന്ദ്രയിലേക്ക് മാറ്റി.