മാളികപ്പുറം ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളിലൂടെ ജനപ്രിയായ നടി ആൽഫി പഞ്ഞിക്കാരന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. നാടൻ കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന താരം നേരത്തെയും ഗ്ലാമറസ് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. സോഫ്റ്റ് വെയർ എൻജിനിയറായ താരത്തിന്റെ സാരിയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പുതിയ ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധിപേർ കമൻ്റുകൾ പങ്കുവയ്‌ക്കുന്നുണ്ട്. നന്ദു പിഎസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സെക്കന്റ്സ്, ആസിഫ് അലിയുടെ സൺഡേ ഹോളിഡേ,വള്ളിക്കുടിലിലെ വെള്ളക്കാരൻ, ജയറാമിന്റെ മാർക്കോണി മത്തായി, സിഗ്നേച്ചർ, ഗിന്നസ് പക്രു നായകനായ ഇളയരാജ എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങൾ. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് നായകനായ നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരിസിലും ആൽഫി അഭിനയിച്ചിരുന്നു.
Alphy Panjikaran #AlphyPanjikaran 💞
More: https://t.co/s0iy8x0mkt 👈 pic.twitter.com/CrT3k6MRGM
— Bollywood Tollywood Point ™ (@My_VantagePoint) January 15, 2025
View this post on Instagram
“>