ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ സർവ്വവും തകർന്നവരെ പുനരധിവസിപ്പിക്കാനുള്ള ധനസമാഹരണം ലക്ഷ്യമിട്ട് മുംബൈ മാരത്തണിൽ ഓടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം എബ്രഹം. 42 കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തണിലാണ് ഡോ. കെ.എം എബ്രഹാം ഇറങ്ങിയത്.
‘റൺ ഫോർ വയനാട്’ എന്ന ആശയം മുൻനിർത്തി CMDRFന്റെ അക്കൗണ്ട് വിശദാംശങ്ങൾ ഉൾപ്പടെ ജഴ്‌സിയിൽ ഉൾപ്പെടുത്തിയിരുന്നു. ഫ്‌ളാഗിലും ബാനറിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭവാന ചെയ്യണമെന്ന ആഹ്വാനവുമുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് https://donation.cmdrf.kerala.gov.in/ വെബ്സൈറ്റ് വഴിയും സംഭാവനകൾ നൽകാം
ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ വിഭാവനം ചെയ്ത ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസിയായ കിഫ്‌കോണിന്റെ ചെയർമാൻ കൂടിയാണ് ഡോ. കെ.എം എബ്രഹാം. കിഫ്ബിക്ക് കീഴിലുള്ള കൺസൾട്ടൻസി കമ്പനിയാണ് കിഫ്‌കോൺ. വയനാടിന് വേണ്ടി സംസ്ഥാന സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് കെ.എം. എബ്രഹാം പറഞ്ഞു.
നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ. കെ.എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.















