ടെലിവിഷൻ താരവും മറാത്തി നടനുമായ യോഗേഷ് മഹാജൻ അന്തരിച്ചു. ശിവ് ശക്തി തപ് ത്യാഗ് താണ്ഡവ് എന്ന സിരിയലിൽ അഭിനയിച്ച് വരികെയായിരുന്നു. 49 വയസായിരുന്നു. മുംബൈയുടെ അതിർത്തിയിലുള്ള അപ്പാർട്ട്മെന്റിൽ മരിച്ച നിലയിലാണ് നടനെ കണ്ടെത്തിയത്. ഷൂട്ടിംഗിന് എത്താതിരുന്നതിനെ തുടർന്ന് ക്രൂ മെമ്പർമാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീടിന്റെ വാതിൽ പൊളിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥരീകരിക്കുകയായിരുന്നു. ഹൃദയാഘാതം എന്നാണ് സൂചന.
ഷൂട്ടിംഗിന് എത്താതിരുന്നതോടെ ക്രൂ മെമ്പർമാർ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് അവർ ഉമർഗോണിലെ വീട്ടിലെത്തി അന്വേഷിച്ചത്. വാതിൽ തകർത്ത് അകത്തു കടന്ന അവർ തറയിൽ ചലനമറ്റ് കിടന്ന യോഗേഷിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവന കുടുംബം പുറത്തിറക്കി. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകരെ പോലെ സഹതാരങ്ങളും ഞെട്ടലിലാണ്. മറാത്തി ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്മാനിച്ചു. ഭാര്യക്കും ഏഴുവയസുകാരൻ മകനുമൊപ്പമാണ് നടൻ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ സംസ്കാരം നടത്തി.















