കോഴിക്കോട്: പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസ് പ്രവേശം ബംഗ്ലാദേശികളെ സംരക്ഷിക്കാൻ ആണെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി ആരോപിച്ചു.
“ബംഗാളികൾ എന്ന വ്യാജേന രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശികളെ സംരക്ഷിക്കാനാണ് അൻവറിന്റെ നീക്കം. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ബംഗ്ലാദേശികൾ ബംഗാളികൾ എന്ന മട്ടിൽ കേരളത്തിലും ഒളിവിൽ കഴിയുന്നുണ്ട്”. അതിഥി തൊഴിലാളികൾക്കിടയിൽ ഒളിച്ചു കഴിയുന്ന ലഹരി ക്കച്ചവടക്കാരായ ബംഗ്ലാദേശി തീവ്രവാദികൾക്ക് സംരക്ഷണം ഒരുക്കുക എന്ന ദൗത്യമാണ് പി വി അൻവർ ഏറ്റെടുത്തിരിക്കുന്നത് എന്ന്
നാഷണൽ പീപ്പിൾസ് പാർട്ടി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സത്യസന്ധരായ ഉദ്യോഗസ്ഥരെ നിർവീര്യമാക്കാനാണ് അൻവർ പോലീസിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും എൻപിപി ആരോപിച്ചു. പത്രസമ്മേളനത്തിൽ നാഷണൽ പീപ്പിൾ പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ ടി തോമസ്, ജനറൽ സെക്രട്ടറി ബിജു ഗോവിന്ദ്. സെക്രട്ടറി ശരത് മോഹൻ, ടി ജി ബാലൻ എന്നിവർ പങ്കെടുത്തു.















