കർണാടകയിൽ നടന്ന വ്യത്യസ്ത വാഹനാപകടങ്ങളിൽ 13 പേർക്ക് ദാരുണാന്ത്യം. 19 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പഴക്കച്ചവടക്കാരുമായി വന്ന ട്രക്ക് സവനൂർ-ഹുബ്ബള്ളി റോഡിൽ യെല്ലപുരയ്‌ക്ക് സമീപത്തെ 50 മീറ്റർ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഈ അപകടത്തിൽ 9 പേരാണ് മരിച്ചത്. രാവിലെ 5.30ന് വനമേഖലയിലായിരുന്നു സംഭവം.
മറ്റൊരു വാഹനം ഓവർടേക്ക് ചെയ്തപ്പോൾ സൈഡ് കൊടുക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് പതിച്ചത്. ഇടത്തേക്ക് കൂടുൽ ചാഞ്ഞുപോയതോടെയാണ് വാഹനം നിലംപതിച്ചത്.റോഡിൽ ബാരിയറുകളുമുണ്ടായിരുന്നില്ല. നേരെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കച്ചവടക്കാർ ചെറുകിട മാർക്കറ്റിലേക്ക് സാധനങ്ങളുമായി പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റവരെ ഹുബ്ബള്ളി കിംസ് ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു അപകടത്തിൽ മന്ത്രാലയത്തിലെ സാംസ്കൃത പാഠശാലയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഹംപിയിലെ നരഹരി ക്ഷേത്രത്തിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. റായ്ചൂർ ജില്ലയിലെ സിന്ധനൂരിലായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച വാഹനം മറികയായിരുന്നു. മൂന്നു വിദ്യാർത്ഥികൾ മരിക്കുകയും പത്തുപേർക്ക് പരിക്കേൽക്കുകയുമായിരുന്നു.