ബെംഗളൂരു: ശൈശവ വിവാഹം നടത്തി നൽകിയ ഖാസി അറസ്റ്റിൽ. അബ്ദുൾ വദൂദ് ഖുറോഷിയാണ് പിടിയിലായത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനെ തുടർന്ന് മഹല്ല് പള്ളി ഖാസി നടത്താൻ വിസമ്മതിച്ച നിക്കാഹ് ഇയാൾ നടത്തി കൊടുക്കുകയായിരുന്നു.
തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. പ്രായപൂർത്തിയാകാത്തതിനാൽ തന്നെ വിവാഹം നിയമവിരുദ്ധമാണെന്ന് ബോധ്യമുണ്ടായിട്ടും ഖാസി കുറ്റം ചെയ്തതായി പൊലീസ് പറഞ്ഞു. വിവാഹം നടത്തനായി ഇയാൾ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്.















