സ്വകാര്യഭാഗത്ത് പാമ്പ് കടിച്ചതിനെ തുടർന്ന് വേദനകൊണ്ട് പുളയുന്ന ഇൻഫ്ലുവൻസറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ. വീഡിയോ കണ്ടന്റിനായി പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് അപകടം. കടിച്ച് പിടിച്ചിരിക്കുന്ന പാമ്പിൽ നിന്നും രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമവുമാണ് ദൃശ്യങ്ങളിലുള്ളത്. ഇന്തോനേഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അംഗാര ഷോജിയാണ് തന്നെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
സ്വകാര്യഭാഗത്ത് കടിച്ച് പിടിച്ചിരിക്കുന്ന പാമ്പ് യുവാവിന്റെ കാലിൽ ചുറ്റിക്കിടക്കുന്നതും വീഡിയോയിലുണ്ട്. ഇടയ്‌ക്ക് എഴുന്നേറ്റ് നിന്ന് രക്ഷപ്പെടാനുള്ള ശ്രമവും നടത്തുന്നുണ്ട്. എന്നാൽ വീഡിയോയുടെ അവസാനഭാഗത്ത് നിലത്തിരുന്നുകൊണ്ട് ശ്രമം തുടരുന്നതാണ് ഉള്ളത്.
View this post on Instagram
പാമ്പുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യുന്നയാളാണ് അംഗാര ഷോജി. യുവാവിന്റെ അക്കൗണ്ട് നിറയെ പാമ്പുമായി ബന്ധപ്പെട്ട് വീഡിയോകളാണുള്ളത്. ഇൻഫ്ലുവൻസർക്ക് ഇൻസ്റ്റാഗ്രാമിൽ 3.5 ലക്ഷത്തിലധികം ഫോളോവേഴ്‌സും യൂട്യൂബിൽ 45,000-ലധികം സബ്സ്ക്രൈബേഴ്സുമുണ്ട്.















