ഹൈദരാബാദ്: പുഷ്പ സിനിമയുടെ സംവിധാകന്റെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. സിനിമയുടെ സഹനിർമാതാവ് കൂടിയായ സുകുമാറിന്റെ വീട്ടിലാണ് ഐടി റെയ്ഡ് നടന്നത്. കഴിഞ്ഞ ദിവസം പുഷ്പയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സുകുമാറിന്റെ വീട്ടിലും പരിശോധന നടന്നത്. രാവിലെ തുടങ്ങിയ റെയ്ഡ് ഉച്ചവരെ നീണ്ടു.
പുഷ്പ രണ്ടിന്റെ വിജയത്തിന് ശേഷം രാജ്യത്ത് ഏറ്റവുമധികം ഉയർന്നുകേട്ട പേരാണ് സുകുമാർ. സംവിധായകൻ എന്ന നിലയിലും സഹനിർമാതാവ് എന്ന നിലയിലും പുഷ്പയിലൂടെ വലിയ നേട്ടമുണ്ടാക്കാൻ സുകുമാറിന് കഴിഞ്ഞിരുന്നു. 1,800 കോടിയിലധികം രൂപയാണ് ബോക്സോഫീസിൽ നിന്ന് പുഷ്പ വാരിക്കൂട്ടിയത്. ഈ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്.















