ചൈനയുടെ കൃത്രിമ സൂര്യൻ എന്നറിയപ്പെടുന്ന എക്സ്പെരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോക്മാക്കിന് (EAST) പുതിയ റെക്കോർഡ്. ന്യൂക്ലിയർ ഫിഷനിലൂടെ പ്ലാസ്മ താപനില 100 ദശലക്ഷം ഡിഗ്രി സെൽഷ്യസിനുമുകളിൽ 1066 സെക്കന്റ് നിലനിർത്തിയാണ് പുതിയ നേട്ടം. 2023ൽ EAST സ്ഥാപിച്ച 403 സെക്കന്റിന്റെ റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
EAST വഴി അന്താരാഷ്‌ട്ര സഹകരണം വിപുലീകരിക്കാനും ഫ്യൂഷൻ ഊർജ്ജം മനുഷ്യരാശിക്ക് ഉപയോഗപ്രദമാക്കാൻ കഴിയുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ ഫിസിക്സിന്റെ ഡയറക്ടർ സോങ് യുണ്ടാവോ പറഞ്ഞു
സൂര്യന്റെ സ്വാഭാവിക പ്രതിപ്രവർത്തനം അനുകരിച്ചുകൊണ്ട്, ശാസ്ത്രജ്ഞർ 2006 മുതൽ ഈസ്റ്റിൽ പ്രവർത്തിക്കുന്നു. പരിധിയില്ലാത്ത ഊർജ്ജം ഉപയോഗിക്കാനും ഊർജ്ജ പ്രതിസന്ധിയെ നേരിടാനും സൗരയൂഥത്തിനപ്പുറത്തുള്ള മനുഷ്യരാശിയുടെ പര്യവേക്ഷണത്തെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.















