പത്തനം തിട്ട : മാരാമൺ കൺവെൻഷൻ വേദിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയ സംഭവത്തിൽ കൂടുതൽ വിശിദീകരണവുമായി മാർത്തോമ്മ സഭ നേതൃത്വം.
സതീശനെ കൺവൻഷനിലേക്ക് ക്ഷണിച്ചതായി സഭയ്ക്കോ സുവിശേഷ സംഘത്തിനോ അറിവില്ലന്ന് മാർത്തോമ്മ സഭ നേതൃത്വം വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്നും ക്ഷണിച്ചു എന്ന വാർത്തയെപ്പറ്റി അദ്ദേഹത്തോട് ചോദിക്കണം എന്നും സഭാ നേതൃത്വം അഭിപ്രായപ്പെട്ടു.
ആരൊക്കെയാണ് യുവവേദിയിൽ പങ്കെടുക്കുന്നത് എന്നതിനെപ്പറ്റി അന്തിമ പട്ടിക ആയിട്ടില്ല. രാഷ്‌ട്രീയ വിവാദങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് കൺവൻഷൻ മുന്നോട്ട് പോകും എന്നും മാർത്തോമാ സുവിശേഷ പ്രസംഗതിനു എല്ലാ ക്രമീകരണവും ഉണ്ട് എന്നും സുവിശേഷ പ്രസംഗസംഘം ജനറൽസെക്രട്ടറി റവ എബി കെ ജോഷ്വാ വ്യക്തമാക്കി.
ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല എന്ന് ആദ്യം മുതൽ തന്നെ പറയുന്നുണ്ട് എന്ന് വി ഡി സതീശനെ ക്ഷണിക്കാത്തിടത്ത് നിഷേധക്കുറിപ്പ് പോലും ഇറക്കേണ്ട ആവശ്യമില്ലന്നും റവ എബി കെ ജോഷ്വാ പറഞ്ഞു.
മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത്.മതിയായ കൂടിയാലോചന ഇല്ലാതെ സതീശനെ ക്ഷണിച്ചതിൽ മാർത്തോമാ സഭയ്‌ക്കുള്ളിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻെറ എതിർപ്പ് മൂലമാണ് വി ഡി സതീശനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് എന്ന് റിപ്പോർട്ട് ഉണ്ട്. ഫെബ്രുവരി 15നാണ് യുവവേദിയുടെ പരിപാടി നടക്കുക.















