വയനാട്: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വനംവകുപ്പിലെ താത്കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്. വനമേഖലയ്‌ക്ക് സമീപം സ്വകാര്യവ്യക്തിയുടെ കാപ്പി പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. അവിടെ നിന്ന് നൂറുമീറ്റർ മാറി രാധയുടെ ശരീരം ഉപേക്ഷിക്കുകയായിരുന്നു കടുവ. വനവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ സ്വഭാവം നിരീക്ഷിച്ചതിൽ നിന്നാണ് കടുവയാണ് ആക്രമിച്ചതെന്ന നിഗമനത്തിലെത്തിയത്. മാനന്തവാടിയിൽ നിന്ന് പത്ത് കിലോമീറ്റർ മാറി പഞ്ചാരക്കൊല്ലി എന്ന സ്ഥലത്തായിരുന്നു ആക്രമണം. മൊട്ടമ്മൽ രാമൻ എന്ന വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ ജോലിക്കെത്തിയ രാധയെ കടുവ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ശേഷം തണ്ടർബോൾട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങളും കണ്ടെത്തിയിട്ടുണ്ട്.















