റീൽസെടുക്കാൻ പാമ്പിനെ കൈയിലെടുത്ത് അഭ്യാസം നടത്തിയ യുവതിക്ക് കിട്ടിയത് 16 ന്റെ പണി. പാമ്പിനെ ഉമ്മവച്ചും താലോലിച്ചും നിന്ന യുവതിയെ അതേ പാമ്പ് തന്നെ കടിച്ചു. മുക്കിലായിരുന്നു അപ്രതീക്ഷിതമായ കടി. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലായത്. 50 മില്യൺ കാഴ്ചക്കാരെയാണ് ഇതുവരെ ആ വീഡിയോ നേടിയത്. റഷ്യൻ യുവതിയും ബാർ ഡാൻസറുമായ ഷ്കോദലേരയ്ക്കാണ് പണികിട്ടിയത്.
പെരുമ്പാമ്പിനെ കൈയിലെടുത്ത് താലോലിച്ചും ഉമ്മവച്ചും പോസ് ചെയ്തും നിന്ന യുവതി അവിടെയുണ്ടായിരുന്നവരോട് ഇതിനിടെ സംസാരിച്ചു. ഈ നിമിഷത്തിലാണ് കൈയിലുരുന്ന പാമ്പ് യുവതിയുടെ മുക്കിൽ കടിച്ചത്. നിലവിളിയോടെ ഇവർ ജീവിയെ തറയിട്ട് പോകുന്നതാണ് വീഡിയോ. ഇതിന് ശേഷം മൂക്കിൽ കടിയേറ്റ പാടുമായുള്ള മറ്റാെരു വീഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്. മൂക്കിൽ പല്ല് താഴ്ന്ന പാടുകളുണ്ടായിരുന്നു. ഇതും യുവതി ഒരു പ്രൊമോഷൻ എന്ന രീതിയിൽ ഇൻസ്റ്റഗ്രാം ബയോ മാറ്റുകയും ചെയ്തു.
View this post on Instagram
“>