കൊച്ചി: ദേശീയ ഗെയിംസിൽ ഒളിമ്പിക് അസോസിയേഷന്റെ വോളിബോൾ ടീം പങ്കെടുത്താൽ മതിയെന്ന് ഹൈക്കോടതി. കേരള സ്പോർട്സ് കൗൺസിലിന്റെ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെക്‌നിക്കല്‍ കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത ടീമിനെ ഗെയിംസിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു ഹർജി.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻന്റെ നിർദേശത്തിൽ തിരഞ്ഞെടുത്ത ടീമിനെ മാറ്റില്ലെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 28 മുതൽ ഉത്തരാഖണ്ഡിലാണ് ദേശീയ ഗെയിംസ്. വിഷയത്തിൽ സത്യവാങ്മൂലം നൽകാനും കോടതി പറഞ്ഞിട്ടുണ്ട്. ഇരു ടീമുകൾ പ്രഖ്യാപിച്ച പരിശീലന ക്യാമ്പുകളും നടന്നുവരികെയാണ്. ഇതിനിടെയാണ് വിഷയം ഹൈക്കോടിതിയുടെ മുന്നിലെത്തിയത്.















