ബോധ്ഗയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (IIM) 2025 ജൂൺ പിഎച്ച്‌ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ao.iimbg.ac.in/phd2025 എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പ്രവേശനം ലഭിക്കുന്നവർക്ക് ട്യൂഷൻ, കമ്പ്യൂട്ടർ, ലൈബ്രറി ഫീസുകൾ ഉൾപ്പടെയുള്ള അക്കാദമിക് ചെലവുകൾക്കുള്ള സ്കോളർഷിപ്പുകൾ അനുവദിക്കും. കോംപ്രിഹൻസീവ് ക്വാളിഫയിംഗ് എക്സാമിനേഷൻ ജയിക്കുന്നതുവരെ പ്രതിമാസം 50,000 രൂപ നിരക്കിൽ സ്റ്റൈപ്പെൻഡി ലഭിക്കും.
എക്സാമിനേഷൻ ജയിച്ച് കഴിഞ്ഞാൽ പ്രതിമാസം 60,000 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. കണ്ടിജൻസി ഗ്രാൻ്റ് ഇനത്തിൽ നാല് വർഷത്തേക്ക് പ്രതിവർഷം 25,000 രൂപ ലഭിക്കും. ലാപ്‍ടോപ്പ് ഗ്രാൻ്റായി ഒറ്റത്തവണ 50,000 രൂപയും കോംപ്രിഹിൻസീവ് എക്സാം കഴിഞ്ഞ് കോൺഫറൻസ് ഗ്രാൻ്റായി 1.75 ലക്ഷം രൂപയും ലഭിക്കും.
മാർക്കറ്റിംഗ്, ഇക്കണോമിക്സ്, ഫൈനാൻസ് & അക്കൗണ്ടിംഗ്, ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റംസ് & അനലിറ്റിക്സ്, ഓപ്പറേഷൻസ് മാനേജ്മെന്റ് & ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, ഓർഗനൈസേഷൻൽ ബിഹേവിയർ & ഹ്യൂമൺ റിസോഴ്സ് മാനേജ്മെൻ്റ്, ഹ്യുമാനിറ്റീസ് & ലിബറൽ ആർട്‌സ്, സ്ട്രാറ്റജി & ഓൺട്രപ്രനേർഷിപ്പ് എന്നീ മേഖലകളിലാണ് ഗവേഷണ അവസരമുള്ളത്. യോഗ്യതയ്ക്കും മറ്റ് വിവരങ്ങൾക്കുമായി ao.iimbg.ac.in/phd2025/ സന്ദർശിക്കുക.