മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ കേസ് വഴക്കുകൾ വഴി ശത്രുത ഉണ്ടാകുവാൻ ഇടയുണ്ട്. അന്യ ജനങ്ങളെ സഹായിക്കുക വഴി അപമാനം നേരിടേണ്ട സാഹചര്യം ഉണ്ടാവും. വാരം മധ്യത്തോടു കൂടി തൊഴിൽ ക്ലേശങ്ങൾ മാറി ജോലി ഭാരം കുറയും. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് അർഹമായ തൊഴിൽ അവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകും. മംഗള കർമ്മങ്ങളിൽ കുടുംബ സമേതം പങ്കെടുക്കും. കടബാധ്യതകൾ മാറുവാനുള്ള വഴികൾ തുറന്നു വരും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ഏതെങ്കിലും കേസ് വഴക്കിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കോടതിയിൽ നിന്നും ശക്തമായ താക്കീത് കിട്ടുവാനുള്ള സാഹചര്യം ഉണ്ട്. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസമോ കലഹമോ ഉണ്ടാകും. സുഹൃത്തുക്കളുമായി തെറ്റി പിരിയേണ്ട സാഹചര്യം ഉണ്ടാകും. ലോണോ കടബാധ്യതയോ ഉള്ളവർക്ക് ബാങ്കിൽ നിന്നും നടപടി ക്രമത്തിനുള്ള നോട്ടീസ് ലഭിക്കുന്ന സാഹചര്യം ഉണ്ടാവും. ഉദര സംബന്ധമായും ശ്വാസ കോശ സംബന്ധമായും പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. മനഃശാന്തി കുറയുകയും ശരീര സുഖക്കുറവ് അനുഭവപ്പെടുകയും ചെയ്യും. വാരം അവസാനം തൊഴിൽ വിജയം, കീർത്തി, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിയ്‌ക്കും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന വാഹനമോ വീടോ സ്വന്തമാക്കുവാൻ സാധിക്കും. എന്നാൽ വാര മധ്യത്തിൽ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ട് സ്വയം അപഹാസ്യ കഥാപാത്രമായി മാറുന്ന സാഹചര്യം ഉണ്ടാകും. കഫ-വാത-പിത്ത രോഗമുള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാനും ദഹന വ്യവസ്ഥയെ ബാധിക്കുവാനും ഇടവരും. തസ്‌ക്കര ശല്യം ഉണ്ടാകുവാനും ദ്രവ്യ നാശം സംഭവിക്കാനും അത് വഴി പോലീസ് സ്റ്റേഷനിൽ കയറുവാനും സാധ്യതയുണ്ട്. ജല സംബന്ധമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അപകടം ഉണ്ടാകുവാൻ ഇടയുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുടുംബ ബന്ധു ജനങ്ങളുമായും സുഹൃത്തുക്കളുമായും വളരെ നാളായി ഉണ്ടായിരുന്ന ശത്രുത മാറുന്ന വാരമാണ്. എങ്കിലും അനാവശ്യമായ സംസാരം ഒഴിവാക്കുവാൻ ജാഗ്രത പാലിക്കുക. പുതിയ ബിസിനസ്സോ തൊഴിലോ ലഭിക്കുവാനും സാമ്പത്തിക ബാധ്യത കുറയുവാനും ഇടവരും. വേണ്ടപെട്ടവരുമായി ഒത്തു ചേർന്ന് ഇഷ്ടപെട്ട ഭക്ഷണം കഴിക്കുവാൻ ഇടവരും.സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനും അവരോടൊപ്പം ഉല്ലാസ യാത്ര നടത്തുവാനും അവസരം ലഭിക്കും. പുതിയ വസ്ത്രമോ ആഭരണമോ ലഭിക്കും. കുടുംബസമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കും. വാരം അവസാനം ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















