ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
വാരത്തിന്റെ തുടക്കത്തിൽ മാനസികമായി ചില വെല്ലുവിളികൾ നേരിടേണ്ടി വരും. കുടുംബം വിട്ടു മാറി നിൽക്കേണ്ട സാഹചര്യമോ അന്യദേശ വാസമോ അനുഭവത്തിൽ വരും.വാരം മധ്യത്തോടു കൂടി അപ്രതീഷിതമായ ഭാഗ്യാനുഭവങ്ങൾ അനുഭവത്തിൽ വരും. വളരെക്കാലമായി കിട്ടാതിരുന്ന പൈസയോ സമ്മാനമോ ലഭിക്കുവാൻ ഇടവരും. കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാവും. കുടുംബ ബന്ധുജനങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ദാമ്പത്യ ഐക്യം, ശത്രു നാശം, കീർത്തി എന്നിവ ലഭിയ്‌ക്കും. അന്യജനങ്ങളാൽ ആദരിക്കപ്പെടുവാൻ ഭാഗ്യം ലഭിക്കും. തൊഴിലിടങ്ങളിൽ സ്ഥാന പ്രാപ്തി ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കുടുംബപരമായി വളരെ അധികം വെല്ലുവിളികളും മനഃ സ്വസ്ഥതക്കുറവും ഉണ്ടാകുന്ന വാരമാണ്. കുടുംബത്തിൽ ജീവിത പങ്കാളിക്കോ അവനവനോ സന്താനങ്ങൾക്കോ ഏറ്റവും വേണ്ടപെട്ടവർക്കോ ആശുപത്രിവാസത്തിന് സാഹചര്യം ഉണ്ടാകുന്ന അവസ്ഥ സംജാതമാകും. ഉറക്കക്കുറവ് അനുഭവപ്പെടുകയും ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുനേൽക്കേണ്ട അവസ്ഥ സംജാതമാകും. സന്താനങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നവർക്കു ചികിത്സ പിഴവ് സംഭവിക്കാനുള്ള സാധ്യത ഉണ്ട്. തൊഴിൽ ക്ലേശവും യാത്ര ദുരിതവും വാരം അവസാനം ആകുമ്പോഴേക്കും പരിഹരിക്കപ്പെടും. അപ്രതീഷിതമായി ശത്രുക്കൾ ആയിരുന്നവർ മിത്രങ്ങൾ ആകുകയും കൂട്ട് ബിസിനസ്സിൽ വൻലാഭം ഉണ്ടാകുകയും ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കോടതി കേസുകളിൽ അനുകൂലമായ വിധി ഉണ്ടാവും. സാമ്പത്തികമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുവാനുള്ള അവസരം ലഭിക്കും. കൃഷി-പക്ഷി-മൃഗാദികളുടെ ബിസിനസ്സ് നടത്തുന്നവർക്ക് ധനലാഭം ഉണ്ടാവും. വേണ്ടപ്പെട്ടവരുമായി ഇഷ്ട വിഭവം കഴിക്കുവാൻ സാധിക്കും. സുഹൃത്തുക്കളോടൊപ്പം പുണ്യ സ്ഥലങ്ങളിലോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ പോകുവാൻ സാധിക്കും. എന്നാൽ വാരം അവസാനം കുടുംബപരമായി ചില അസ്വസ്ഥതകൾ ഉണ്ടാകുവാൻ ഇടയുണ്ട്. പുതിയ കൂട്ടുകൾ കൂടുമ്പോൾ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ ചതി സംഭവിക്കാൻ സാധ്യത ഉണ്ട്. ഉദര-ഹൃദ്രോഗമുള്ളവർ ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. രോഗശാന്തി ലഭിക്കുമെങ്കിലും മനഃശാന്തി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവും. മാതാപിതാക്കളുമായും ജീവിത പങ്കാളി-സന്താനം എന്നിവരുമായി നിസ്സാര കാര്യങ്ങളിൽ കലഹം ഉണ്ടാകുവാൻ ഇടയുണ്ട്. ധനപരമായി വരവും ചെലവും തുല്യമാകുന്ന സ്ഥിതി വിശേഷം ഉണ്ടാവും. കൃഷി ചെയ്യുന്നവർക്ക് നഷ്ട്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. വാരത്തിന്റെ മധ്യത്തിൽ തൊഴിൽ വിജയം, ശത്രു നാശം, ധന നേട്ടം എന്നിവ ഉണ്ടാകും. വാരം അവസാനം ഏറ്റവും വേണ്ടപ്പെട്ടവർക്ക് മരണമോ മരണ സമാനമായ അവസ്ഥ ഉണ്ടാകുവാൻ ഇടയുണ്ട്. പുതിയ സുഹൃത്തുക്കളെ ലഭിക്കുമെങ്കിലും പഴയ സുഹൃത്തുക്കളെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















