തിരുവനന്തപുരം: അറബിക് ന്യൂമറൽസ് ഭാരതത്തിന്റെ സംഖ്യാസമ്പ്രദായമായിരുന്നു എന്ന് നാഷണൽ അസസ്മെൻ്റ് & അക്രഡിറ്റേഷൻ കൗൺസിൽ ചെയർമാൻ ഡോ: അനിൽ സഹസ്രബുദ്ധേ പറഞ്ഞു. പിന്നീട് അത് ഇൻഡോ അറബിക് ന്യൂമറൽസ് എന്നായി മാറി. ഭാരതീയ രാസസംയുക്തങ്ങളുടെ ഘടകങ്ങൾ ഇന്നും കണ്ടുപിടിക്കാൻ പോലും കഴിയുന്നില്ല അതിന്റെ ഉദാഹരണമാണ് സാരാനാഥിലെ സ്തംഭം. ഇത്രയും കാലമായിട്ടും അത് തുരുമ്പെടുത്തിട്ടില്ല. അദ്ദേഹം പറഞ്ഞു.
ശ്രീമൂലം ക്ലബിൽ “വിദ്യയിൽ നിന്ന് വിജ്ഞാനത്തിലേയ്‌ക്ക്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അഖില ഭാരതീയ രാഷ്‌ട്രീയ ശിക്ഷക് മഹാസംഘിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായായായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.
സമ്മേളനത്തിന് ശേഷം സദസുമായി അദ്ദേഹം സംവദിച്ചു. പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ചുളള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.















