ഝാർഖണ്ഡിലെ സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് മലയാളി ഐപിഎസ് ഉദ്യോഗസ്ഥക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തലശ്ശേരി സ്വദേശിയും പലാമു എസ്. പിയുമായ റീഷ്‌മ രമേശനാണ് പുരസ്കാരം.
മാവോയിസ്റ്റ് മേഖലയായ പലാമാവുവിൽ ഒരു തുള്ളി ചോര വീഴാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതിനാണ് സ്ഥലം എസ്‌പിയായ റീഷ്‌മ രമേശനെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദരിക്കുന്നത്. മൂന്ന് ദശാബ്‌ദത്തിന് ശേഷമാണ് മേഖലയിൽ സമാധാനപരമായ വോട്ടെടുപ്പ് നടക്കുന്നത്.
കതിരൂർ സ്വദേശികളായ ഡോ. രമേശന്‍റെയും ഡോ. രോഹിണിയുടെയും മകളാണ് റീഷ്‌മ രമേശന്‍. കണ്ണൂർ ചിന്മയ വിദ്യാലയത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് അങ്കമാലി ഫിസാറ്റിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. 2017 ബാച്ചിലാണ് ഐപിഎസ് നേടിയത്. പെരിന്തൽമണ്ണ എഎസ്‌പി ആയിട്ടായിരുന്നു റീഷ്‌മയുടെ ആദ്യ നിയമനം.
കേരള കേഡര്‍ ആയിരുന്ന റീഷ്‌മ ഝാർഖണ്ഡ് സ്വദേശിയായ ഐപിഎസ് ഉദ്യോഗസ്ഥനെയാണ് വിവാഹം കഴിച്ചത്. തുടർന്ന് 2020 ലാണ് ഝാർഖണ്ഡിലേക്ക് മാറിയത്.















