കോഴിക്കോട്: പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിയെ കുത്തിപ്പരിക്കേൽപിച്ചു. കോഴിക്കോട് ഫറോക്കിലാണ് സംഭവം. കഴുത്തിന് കുത്തേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണൂരിലെ സ്കൂളിന് സമീപത്തായിരുന്നു സംഭവം. ഇതേ സ്കൂളിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പറഞ്ഞ് തീർക്കാനെത്തിയതായിരുന്നു കുട്ടികൾ. ഇതിനിടെയാണ് ആക്രണമുണ്ടായത്. സംഭവത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച വിദ്യാർത്ഥിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.