തിരുവനന്തപുരം: മീഡിയ വോയ്സ് വാർത്ത മാസികയുടെ 2024 വർഷത്തെ, ‘ഡോ.എ.പി.ജെ. അബ്ദുൾ കലാം- എക്സലൻസ് അവാർഡ് ‘ വിവിധ രംഗങ്ങളിലെ പ്രമുഖർക്ക് എം. വിൻസൻ്റ് എംഎൽഎ സമ്മാനിച്ചു.
കേരള ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ അധ്യക്ഷനായി.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എസ്. ഷംനാഥ് മുഖ്യപ്രഭാഷണവും
ഭാരത് സേവക് സമാജ് ദേശീയ അധ്യക്ഷൻ ഡോ. ബി.എസ്. ബാലചന്ദ്രൻ, കേരള മദ്യനിരോധന സമിതി ദേശീയ ചെയർമാൻ കെ.പി. ദുര്യോധനൻ എന്നിവർ ആശംസാ പ്രസംഗവും നടത്തി.
ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, സൂര്യ കൃഷ്ണമൂർത്തി, എം. ജയചന്ദ്രൻ, കാവാലം ശശികുമാർ, വിനോദ് മങ്കര, ആർ. എസ്. ശ്രീകുമാർ, ഡോ. അനിൽ ബാലകൃഷ്ണൻ, ഡോ.വി.ജെ. സെബി, ഡോ. സുനന്ദ നായർ എന്നിവർ പുരസ്കാരം സ്വീകരിച്ചു.
ഡോ.അലക്സ് വള്ളികുന്നം സ്വാഗതവും ആർ. അനിൽകുമാർ നന്ദിയും പറഞ്ഞു.















