മാനന്തനവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയെ തിരയുന്നതിനിടെ ദൗത്യ സംഘത്തിന് നേരെ വന്യജീവി ആക്രമണം. മാനന്തനവാടി റാപ്പിഡ് റെസ്‌പോൺസ് ടീമിലെ (RRT) അംഗം ജയസൂര്യക്ക് പരിക്കേറ്റു. താറാട്ട് എന്ന സ്ഥലത്ത് തിരച്ചിലിന് ഇറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തേക്ക് തിരിച്ചു.
വനംമന്ത്രി എ.കെ ശശീന്ദ്രൻ വന്യജീവി ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. വനത്തിനുള്ളിൽ നിന്ന് ആർആർടി അംഗം ജയസൂര്യയെ പുറത്തേക്ക് എത്തിക്കാനായിട്ടില്ല. ആക്രമണമുണ്ടായ സ്ഥലത്ത് കടുവയെ കണ്ടതായി സൂചനയുണ്ട്. നരഭോജി കടുവയാണോ അതോ മറ്റേതെലും വന്യജീവിയാണോ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. പരിക്ക് ഗുരുതമാണോ, ആക്രമിച്ചത് കടുവ തന്നെയാണോ തുടങ്ങിയ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.