ഏകീകൃത പെൻഷൻ പദ്ധതി; പുതിയ പെൻഷൻ ഏപ്രിൽ മുതൽ; കേന്ദ്രസർക്കാർ വിജ്ഞാപനമായി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏകീകൃത പെൻഷൻ പദ്ധതി; പുതിയ പെൻഷൻ ഏപ്രിൽ മുതൽ; കേന്ദ്രസർക്കാർ വിജ്ഞാപനമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 11:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത പെൻഷൻ പദ്ധതി ( യൂനിഫൈഡ് പെൻഷൻ സ്കീം-യുപിഎസ്) ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചത്.

നാഷണൽ പെൻഷൻ സ്കീം( എൻപിഎസ്) പരിരക്ഷയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആയിരിക്കും പദ്ധതിയ്‌ക്ക് അർഹത ഉണ്ടാവുക. എന്നാൽ ജീവനക്കാർക്ക് ഏകീകൃത പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാതെ എൻപിഎസിൽ തന്നെ തുടരാനും അവസരമുണ്ടാകും. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഔദ്യോ​ഗിക വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി

യുപിഎസ് വിജ്ഞാപനമനുസരിച്ച്, 25 വർഷം സർവീസുള്ളവർക്ക് അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കും. ഉദാഹരണത്തിന് 25 വർഷം സർവീസുള്ള വ്യക്തിക്ക് വിരമിക്കുന്ന സമയത്ത് 45,000 രൂപ പ്രതിമാസവേതനമുണ്ടെങ്കിൽ (അടിസ്ഥാന ശമ്പളം + ഡിഎ) പകുതിയായ 22,500 രൂപയും അതതു സമയത്തെ ക്ഷാമാശ്വാസവും ലഭിക്കും.

സർവീസിൽ നിന്ന് പുറത്താക്കുകയോ രാജിവെക്കുകയോ ചെയ്താൽ യുപിഎസ് പ്രകാപരമുള്ള പെൻഷന് ലഭിക്കില്ല. പത്ത് വർഷത്തിനും ഇരുപത്തിയഞ്ച് വർഷത്തിനും ഇടയിൽ സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപ പ്രതിമാസ പെൻഷൻ പദ്ധതി ഉറപ്പുനൽകുന്നു. എന്നാൽ പത്ത് വർഷത്തിൽ താഴെ സർവ്വീസുള്ളവർക്ക് യുപിഎസിന് അർഹതയുണ്ടാകില്ല. പെൻഷൻകാരൻ മരണപ്പെട്ടാൽ പെൻഷൻ തുകയുടെ 60% കുടുംബത്തിന് ലഭിക്കും. കൂടാതെ പെൻഷൻ തുകകൾ പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിക്കും.

2004 ജനുവരി ഒന്നിനോ അതിന് ശേഷമോ സർവീസിൽ പ്രവേശിപ്പിച്ചവർക്കാണ് യുപിഎസ് ആനുകൂല്യം. എൻപിഎസിൽ ജീവനക്കാർ 10 ശതമാനവും സർക്കാർ 14 ശതമാനവുമാണ് പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കേണ്ടത്. എന്നാൽ യുപിഎസിൽ സർക്കാർ വിഹിതം 14 ൽ 18.5 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ജീവനക്കാരുടെ വിഹിതത്തിൽ മാറ്റമില്ല.

2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 26 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 66 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാരും എൻപിഎസിൽ അം​ഗങ്ങളാണ്.

Tags: NPSupsഏകീകൃത പെൻഷൻ പദ്ധതി
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies