ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്. 76-ാം റിപ്പബ്ലിക് ദിനഘോഷത്തിൽ മുഖ്യതിഥിയായി പങ്കെടുക്കുന്നത് ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോയാണ്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻ്റിന് ശനിയാഴ്ച രാഷ്‌ട്രപതി അത്താഴ വിരുന്ന് നൽകിയിരുന്നു.
#WATCH | Delhi: A delegation from Indonesia sang Bollywood song ‘Kuch Kuch Hota Hai’ at the banquet hosted by President Droupadi Murmu in honour of Prabowo Subianto, President of Indonesia at Rashtrapati Bhavan. The delegation included senior Indonesian ministers.
The… pic.twitter.com/VH6ZHRTbNS
— ANI (@ANI) January 25, 2025
അത്താഴ വിരുന്നിനെത്തിയ ഇന്തോനേഷ്യൻ പ്രതിനിധികൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചെന്നതാണ് വാസ്തവം. ഇന്തോനേഷ്യൻ പ്രതിനിധികൾ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബോളിവുഡ് ഗാനമായ ‘കുച്ച് കുച്ച് ഹോത്താ ഹേ’ ആലപിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. സ്യൂട്ടുകളും പരമ്പരാഗത ഇന്തോനേഷ്യൻ ശിരോവസ്ത്രമായ സോങ്കോക്കും ധരിച്ചാണ് മന്ത്രിമാരെത്തിയത്.
1998-ൽ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിൽ ഉദിത് നാരായൺ, അൽക യാഗ്നിക്ക് എന്നിവർ ചേർന്ന് ആലപിച്ച ഗാനമാണ് മുതിർന്ന ഇന്തോനേഷ്യൻ മന്ത്രിമാർ രാഷ്‌ട്രപതിഭവനിൽ അവതരിപ്പിച്ചത്.