തെന്നിന്ത്യൻ താരം അഞ്ജു കുര്യന്റെ പുത്തൻ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു. മോഡലിംഗിലൂടെ സിനിമയിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് കാർത്തിക എന്ന ഫോട്ടോഗ്രാഫറാണ്. സ്റ്റൈൽ ചെയ്തിരിക്കുന്നത് ഐശ്വര്യയാണ്. ലക്ഷ്മി വേലുവാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അഭിനയ അരങ്ങേറ്റം നടത്തിയത്.
നിവിൻ പോളിയുടെ സഹോദരിയുടെ വേഷത്തിലാണ് താരമെത്തിയത്. പിന്നീട് ഓം ശാന്തി ഒശാന, പ്രേമം,രണ്ടു പെൺകുട്ടികൾ, ആസിഫ് അലിക്കൊപ്പം കവി ഉദ്ധേശിച്ചത് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. ചെന്നൈ ടു സിംഗപൂർ എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് പോകുന്നത്. മേപ്പടിയാൻ, ജാക്ക് ആൻഡ് ഡാനിയൽ, സില നേരങ്കളിൽ സില മനിതർകൾ, അബ്രഹാം ഓസ്ലർ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. വിവാഹനിശ്ചയം കഴിഞ്ഞ അഞ്ജു കുര്യൻ ഈ വർഷം വിവാഹിതയാകും, റോഷൻ ആണ് വരൻ.
View this post on Instagram
“>