യുപിഐ പേയ്മെന്റ് സംവിധാനമില്ലാത്ത കച്ചവട സ്ഥാപനങ്ങളിലില്ലെന്ന് തന്നെ പറയാം. വഴിയോര കച്ചവടക്കാരുടെ പക്കൽ വരെ ഇന്ന് സൗണ്ട് ബോക്സും ക്യൂആർ കോഡുമൊക്കെയാണ്. യുപിഐ സൗണ്ട് ബോക്സ് വിപണി കയ്യടക്കാനൊരുങ്ങുകയാണ് റിലയൻസ് ജിയോ. ജിയോ ഭാരത് ഫോണുള്ള കച്ചവടക്കാർക്ക് പണം അക്കൗണ്ടിൽ ലഭിക്കുമ്പോൾ സൗണ്ട് ബോക്സിലേത് പോലെ അറിയിപ്പ് ഫോണിൽ ലഭിക്കും.
സൗണ്ട് ബോക്സ് ഇല്ലെങ്കിലും കാര്യം നടക്കുമെന്ന് ചുരുക്കം. പുതിയ സേവനം ആജീവനാന്തകാലം സൗജനമ്യമായി നൽകുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. നിലവിൽ ഓരോ വർഷവും ഏകദേശം 1,500 രൂപ നൽകിയാണ് വ്യാപാരികൾ പല കമ്പനികളുടെ സൗണ്ട് ബോക്സുകൾ നിലനിർത്തുന്നത്. 699 രൂപ അടച്ചാൽ ജിയോ ഭാരത് ഫോണുകൾ ലഭിക്കും. വ്യാപാരികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ജിയോയുടെ പുതിയ സംവിധാനം.















